ബ്ലോഗില്‍ വായിച്ചറിഞ്ഞിരുന്ന കുറെ കവികള്‍ തുണിയുരിഞ്ഞ് നിക്കുന്ന അശ്ലീലം..!!!!!
അച്ചടി മലയാളത്തിലുള്ളവര്‍ പുറം തിരിഞ്ഞ് നില്ക്കുന്ന കുറെ നല്ല കവികള്‍ ബ്ലോഗില്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇവര്‍ അച്ചടി മലയാളത്തിലുള്ളവര്‍ ഇവരോട് ചെയ്തത് തന്നെയല്ലെ പുതുതായി ബ്ലോഗില്‍ കവിത പോസ്റ്റ് ചെയ്യുന്നവരോടും ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. ബ്ലോഗില്‍ ക്രീമിലെയര്‍ കവികളായ ഇവര്‍ പുതുതായി എഴുതുന്നവരെ വായിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, ക്രിയാത്മകമായ മാര്‍ഗ്ഗനിദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. നല്ലതെങ്കില്‍ നല്ലതെന്ന് പറഞ്ഞിട്ടില്ല. മോശമെങ്കില്‍ മോശമെന്ന് പറഞ്ഞിട്ടില്ല. ചില എഡിറ്റിംഗുകള്‍ ചെയ്താല്‍ നന്നാവും എന്ന് പറഞ്ഞ് കൊടുത്തിട്ടില്ല.
അനുമോദനക്കമന്റുകളില് കൂമ്പടഞ്ഞ് പോകട്ടെ പുതിയ കാലത്തിന്റെ കവികള്‍ എന്ന് കണ്ട് രസിക്കുക അല്ലെങ്കില്‍ പരിഹസിച്ച് ഈ രംഗത്ത് നിന്ന് ഓടിപ്പിക്കുക ഇവിടെ ഞങ്ങള്‍ മതി കവികളായിട്ട് , നീയൊന്നും അതിനായിട്ടില്ല എന്ന ഭാവം.
ഇവരാണ് കവിതയെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍.
തങ്ങള്‍ക് അടുപ്പമുള്ളവരെ , ബുദ്ധിജീവി നാട്യക്കാരെ മാത്രം വായിച്ച് പോകുക, പുറം ചൊറിയുക , അവരോട് ആരെങ്കിലും തിരിഞ്ഞൊന്ന് ചോദിച്ചാല്‍ സംഘം ചേര്‍ന്ന് ആക്രമിക്കുക ഇതൊക്കെയാണ് പ്രധാന മെങ്കിലും ഇവരെഴുതുന്ന നല്ല കവിതകള്‍ ബ്ലോഗ് വായനക്കാര്‍ സ്വീകരിക്കുന്നു. അവരാണിപ്പോള്‍ ചേരി തിരിഞ്ഞ് അടിക്കുന്നത്. കഷ്ടം..!!!!
വേറൊരാള്‍ക്ക് കിട്ടുന്ന പ്രശസ്തി തനിക്ക് കിട്ടുന്നില്ലല്ലോയെന്ന അസൂയകള്, സ്വയം ഊതി വീര്‍പ്പിച്ച നുണകളില്‍ അഭിരമിച്ച് നില്‍ക്കുമ്പോഴും കൊണ്ടാടപ്പെടുന്നില്ലല്ലോയെന്ന അപകര്‍ഷതാ ബോധം. ഒക്കെ കൊണ്ടും മലീമസമാക്കുന്നു കവിത എന്ന വലിയ നുണയെ. അതിനും അപ്പുറത്തുള്ള ജീവിതത്തേയോ സ്നേഹത്തേയോ കാണാതെ. ഞാനീ ചളിക്കുണ്ടില്‍ കിടക്കുന്നു, ഇനിയും അവിടെ ചവിട്ടിത്താഴ്ത്തിക്കൊല്ലൂയെന്നും പറഞ്ഞ് കിട്ടുന്ന തെറിക്കമന്റുകളില് ആത്മരതി അനുഭവിക്കുന്നതിന്റെ ആനന്ദത്തില്‍ നിന്നും അപ്പുറം എന്ത് നേടീ ഇപ്പോഴത്തെ വിവാദങ്ങള്‍ കൊണ്ട് എന്ന് ബഹുമാന്യ കവികള്‍ സ്വയം ആലോചിക്കുക. ഓടിക്കുടുന്ന സ്വയംഭോഗക്കാരേക്കാളും ബുദ്ധിജീവി നാട്യങ്ങളേക്കാളുമപ്പുറമുള്ള കവിതയിലേക്ക് പോവുക.
അതല്ലാതെ ബ്ലോഗിലെ കവിയാണെന്ന് പറഞ്ഞാല്‍ ഓടിച്ചിട്ട് തല്ലിക്കൊല്ലുന്ന (വിമര്‍ശിച്ചിട്ടല്ല) അവസ്ഥയുണ്ടാകാതിരിക്കട്ടെ ബ്ലോഗിലെ നല്ല കവികള്‍ക്ക്.
07 ഡിസംബർ 2009
26 നവംബർ 2008
ബ്ലോഗിലെ ബുജികളോട് ഒരഭ്യര്‍ത്ഥന (ബുദ്ധി ജീവികള്‍! അതെന്ത് ജീവിയാണോ ആവോ?)
ഇനിയെങ്കിലും നിര്‍ത്തിക്കൂടെ സുഹൃത്തുക്കളേ?
നിങ്ങളുടെയൊക്കെ ഏത് പോസ്റ്റിലും ഈ തെറിവിളികളാണല്ലോ നടക്കുന്നത്? ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നു എന്ന തോന്നലിലാണ് നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ അഗ്രിയില്‍ കാണുമ്പോള്‍ ഇല്ലാത്ത സമയത്ത് ചാടിക്കേറി വന്ന് വായിക്കുന്നത്. കണ്ണിന്റെ ഫ്യൂസ് പോവുക, മനസ്സില്‍ വൃത്തികെട്ട വികാരങ്ങള്‍ വരിക എന്നല്ലാതെ നിങ്ങളുടെ “മഹത്തായ“ ബ്ലോഗുകള്‍ കൊണ്ടോ പോസ്റ്റുകള്‍ കൊണ്ടോ ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പകരം തെറിവിളിയും തന്തക്കു വിളിയും വര്‍ഗ്ഗീയതയും ജാതീയതയും രാഷ്ട്രീയവും ആയി മനസ്സിലെ വൃത്തികെട്ട മാലിന്ന്യങ്ങള്‍ പുത്തേക്ക് വ്യമിപ്പിക്കുക എന്നല്ലാതെ വേറെ വല്ല ഉദ്ദേശവും നിങ്ങള്‍ “വലിയ” വിവരമുള്ളവര്‍ക്കുണ്ടോ?
പല ബുജി ബ്ലോഗുകളിലും കാണുന്നത് ഏതെങ്കിലും ഒരുരാഷ്ട്രീയത്തിന്റെയോ, മതത്തിന്റേയോ, ജാതിയുടേയോ, ഗ്രൂപ്പിന്റെയോ ഒക്കെ വാലുകള്‍ ഫിറ്റ് ചെയ്ത് വാലാട്ടുകയും മറ്റവനെ നോക്കി കുരക്കുകയും ചെയ്യുന്നവരേയാണ്. തന്തക്ക് വിളിയും തള്ളക്ക് വിളിയും! ഇതാണോ നമ്മള് കൊട്ടിഘോഷിക്കുന്ന കേരളത്തിനെ തനത് സംസ്കാരം? സാക്ഷരത? ദൈവത്തിന്റെ നാടാണത്രേ. പിശാചുക്കള്‍ താമസ്സിക്കുന്ന നാടാണത്. നമ്മള് പുച്ഛത്തോടെ കാണുന്ന തമിഴനും, തെലുങ്കനുമൊക്കെ നമ്മളേക്കാള്‍ പതിന്മടങ്ങ് ഭേദം.
കഷ്ടം എന്നല്ലാതെന്ത് പറയാന്‍? സുഹൃത്തേ, ഇത് നിസ്സാരമായി കാണേണ്ടതല്ല. കാരണം തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്. പ്രതികരിക്കുക എന്ന നാട്യത്തില്‍ കാണിക്കുന്നത് ആരും ആളെ തിരിച്ചറിയില്ല എന്ന ധൈര്യത്തില്‍ മനസ്സിലെ മാലിന്യം മുഴുവന്‍ തുറന്ന് കാണിക്കുകയും.ഇവനൊക്കെ പുറത്ത് കടന്നാല്‍ ശുദ്ധ മാന്യനായിട്ടായിരിക്കും അറിയപ്പെടുക. മാത്രമല്ല നല്ല നിഘണ്ഡു ഭാഷയില്‍ സംസാരിക്കും. ചേരിയിലുള്ളവരുടെ ഭാഷ കേട്ടാല്‍ ‘ഛേ’ യെന്ന് പുരികം ചുളിക്കും. ഉള്ളിലെ ജാതിക്കോമരത്തെ അടക്കി നിര്‍ത്തി തികഞ്ഞ മതേതരനും ജാതിയില്ലാത്തവനും ആവും. രാഷ്ട്രീയമില്ലാത്ത നിക്ഷ്പക്ഷന്! ത്ഫൂ....
നിങ്ങളേ പോലുള്ള വിവരമുള്ളവര്‍ പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിലിടപെട്ട് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി എന്നേപ്പോലുള്ള സാധാരണ വായനക്കാരെ ആ പ്രശ്നങ്ങളിലെ യഥാര്‍ത്ഥ്യം മനസ്സിലാക്കി തരുക എന്ന ദൌത്യമാണ് ഏറ്റെടുക്കേണ്ടത്.
അല്ലാതെ നിങ്ങളുടെ വിലപ്പെട്ട സമയം ഇത്തരം ചക്കളത്തിപ്പോരാട്ടങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച് അത് ഒരു പൊതു ചര്‍ച്ച എന്ന രീതിയില്‍ സമൂഹത്തിലേക്കിറക്കി, ഇവിടെന്തോ മഹാസംഭവം നടക്കുന്നു എന്ന് കരുതി വായിക്കാനെത്തുന്ന എന്നേപോലത്തെ പാവം വായനക്കാരുടെ മനസ്സിലേക്ക് വൃത്തികെട്ട രാഷ്ട്രീയത്തിന്റേയും ജാതി/മത വര്‍ഗ്ഗീയതയുടേയും മാലിന്യങ്ങള്‍ നിറക്കുകയല്ല നിങ്ങള്‍ വേണ്ടത്.
സഹികെട്ട് പറയുന്നതാണ്. ഒന്നുകില്‍ നിങ്ങള്‍ ഇത്തരം തറ ഇടപാടുകള്‍ നിര്‍ത്തുക. അല്ലെങ്കില്‍ പൊതു സമൂഹത്തിലേക്ക് ഇവയെ ഇറക്കിവിടാതെ നിങ്ങളുടെ ഗ്രൂപ്പുകളിലേക്ക് ഒതുക്കി നിറുത്തുക.
എന്ത് അഭിപ്രായമായാലും തുറന്ന് എല്ലയിടത്തും ഒരുപോലെ പ്രതിപക്ഷ ബഹുമാനത്തോടെ ചര്‍ച്ച ചെയ്യുമ്പോഴേ അത് ആരോഗ്യകരമായ ചര്ച്ചയാവൂ. അതാണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്, വിശിഷ്യാ, നമ്മുടെ സാക്ഷരകേരളത്തിന് ഭൂഷണം.അല്ലാതെ തനിക്കിഷ്ടമില്ലാത്തത് പറയുന്നവനെ കൂവിയും, തെറിവിളിച്ചും, തന്തക്ക് വിളിച്ചും നിശബ്ദനാക്കുന്നത് നല്ല സമൂഹത്തിന് യോജിച്ച പ്രവൃത്തിയല്ല.
പ്രതികരിക്കുക എന്നത്, എവിടെയാണ് ന്യായം എന്ന് കൃത്യമായി മനസ്സിലാക്കി ആ ന്യായത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്. അല്ലാതെ തന്റെ ചുറ്റും നില്ക്കുന്ന, അല്ലെങ്കില്‍, തന്റെ യജമാനനമാര്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി നടത്തുന്ന ഓരിയിടലല്ല.
നിങ്ങളുടെ ആരുടേയും ജാതിയോ മതമോ എനിക്കറിയില്ല. നിങ്ങളുടെ ആരുടെയും രാഷ്ട്രീയ പാര്‍ട്ടി വിധേയത്തവും എനിക്കറിയില്ല. പക്ഷേ കുറച്ചുകാലമായി ബ്ലോഗിലെ ഒരു വായനക്കാരന് എന്ന നിലയില്‍ ഇവിടെ കാണുന്ന ചില വൃത്തികേടുകള്‍ ഇനിയും പറയാതിരിക്കാന്‍ വയ്യ എന്നതു കൊണ്ട് മാത്രമാണ് പ്രതികരിക്കുന്നത്.
നിങ്ങളേപ്പോലെ വലിയ ആളുകളെ വിമര്‍ശിക്കാന്‍ തക്ക വിവരമൊന്നുമില്ലാത്ത ഒരു സാദാ വായനക്കാരനാണ് ഞാന്‍. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഗൌരവമായി തോന്നുകില്ലായിരിക്കാംഎന്നാലും ഒരു ചെറിയ അഭ്യര്‍ത്ഥന മാത്രം. ഞാന്‍ പറയുന്നതിന്റെ പോസ്സിറ്റീവ് ആയ വശത്തില്‍ കാണുക.
ഞാന്‍ ഓരു ജാതിയുടേയോ, മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ അനുയായി അല്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു സാധാരണ മലയാളി. നിക്ഷ്പക്ഷ മുഖം മൂടിയില്ലാത്ത തെറ്റ് ആരുടെ ഭാഗത്തായാലും അത് ചൂണ്ടിക്കാട്ടി ശരിയുടെ പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന “പക്ഷപാതി”

11 നവംബർ 2008
രാജ്യസ്നേഹം / രാജ്യദ്രോഹം / തീവ്രവാദം
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വാക്കുകള്‍
ആരാണ് തീവ്രവാദി? ആരാണ് രാജ്യദ്രോഹി? ആരാണ് രാജ്യസ്നെഹി? കൃത്യമായ ഒരു നിര്‍വചനം ആര്‍ക്കെങ്കിലും തരാന്‍ കഴിയുമോ? രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തിനെതിരെ ആയുധമെടുത്ത് പൊരുതുന്നവരെ അങ്ങനെ വിളിക്കുന്നുണ്ട്. അവര്‍ രാജ്യദ്രോഹികളാണോ? ഭരണകൂടഭീകരതക്കെതിരെ പോരാടുന്നവരെല്ലാം രാജ്യദ്രോഹികളാണോ? അന്യ രാജ്യത്തിനു വെണ്ടി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെ.
അങ്ങനെയെങ്കില്‍ താഴെപ്പറയുന്നവരെ ഏത് ലിസ്റ്റില്‍ പെടുത്തുമെന്ന് ദയവായി പറഞ്ഞുതരിക.
1) ജനങ്ങളൂടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഉദ്യോഗസ്ഥര്‍ / രാഷ്ട്രീയക്കാര്‍
2) അഴിമതിക്കാരായ ഭരണകര്‍ത്താക്കള്‍.
3) നികുതി വെട്ടിക്കുന്ന വമ്പന്‍ മുതലാളിമാര്‍
4) അവരെ സഹായിക്കുന്ന അധികാരികള്‍
5) രാജ്യ താത്പര്യം അടിയറവെക്കുന്നവര്‍
6) കള്ളക്കടത്തുകാര്‍
7) ഹവാല ഇടപാടുകാര്‍
8) കള്ളനോട്ടടിക്കാര്‍
9) വനം കൊള്ളക്കാര്‍
10) കള്ള പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കുന്നവര്‍
അങ്ങനെ നിരത്തിയാല്‍ തീരാത്ത ലിസ്റ്റിലുള്ള ഇവരൊക്കെ രാജ്യസ്നേഹികളോ അതോ രാജ്യദ്രോഹികളോ? എന്തിന്, വൈദ്യുതി മോഷ്ടിക്കുന്ന സാധാരണക്കാരനും, വമ്പന്മാരും, കുക്കിംഗ് ഗാസ് വെച്ച് വണ്ടിയോടിക്കുന്നവനും ഒക്കെ രാജ്യ സ്നേഹികളാണോ?
തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും, രാജ്യസ്നേഹത്തിനും കൃത്യമായ നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ദയവായി പറഞ്ഞുതരാമോ?

ലേബലുകള്‍:
രാജ്യസ്നേഹം / രാജ്യദ്രോഹം / തീവ്രവാദം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)