രാജ്യസ്നേഹം / രാജ്യദ്രോഹം / തീവ്രവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാജ്യസ്നേഹം / രാജ്യദ്രോഹം / തീവ്രവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

11 നവംബർ 2008

രാജ്യസ്നേഹം / രാജ്യദ്രോഹം / തീവ്രവാദം

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വാക്കുകള്‍

ആരാണ് തീവ്രവാദി? ആരാണ് രാജ്യദ്രോഹി? ആരാണ് രാജ്യസ്നെഹി? കൃത്യമായ ഒരു നിര്‍വചനം ആര്‍ക്കെങ്കിലും തരാന്‍ കഴിയുമോ? രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തിനെതിരെ ആയുധമെടുത്ത് പൊരുതുന്നവരെ അങ്ങനെ വിളിക്കുന്നുണ്ട്. അവര്‍ രാജ്യദ്രോഹികളാണോ? ഭരണകൂടഭീകരതക്കെതിരെ പോരാടുന്നവരെല്ലാം രാജ്യദ്രോഹികളാണോ? അന്യ രാജ്യത്തിനു വെണ്ടി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെ.

അങ്ങനെയെങ്കില്‍ താഴെപ്പറയുന്നവരെ ഏത് ലിസ്റ്റില്‍ പെടുത്തുമെന്ന് ദയവായി പറഞ്ഞുതരിക.

1) ജനങ്ങളൂടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഉദ്യോഗസ്ഥര്‍ / രാഷ്ട്രീയക്കാ‍ര്‍
2) അഴിമതിക്കാരായ ഭരണകര്‍ത്താക്കള്‍.
3) നികുതി വെട്ടിക്കുന്ന വമ്പന്‍ മുതലാളിമാര്‍
4) അവരെ സഹായിക്കുന്ന അധികാരികള്‍
5) രാജ്യ താത്പര്യം അടിയറവെക്കുന്നവര്‍
6) കള്ളക്കടത്തുകാര്‍
7) ഹവാല ഇടപാടുകാര്‍
8) കള്ളനോട്ടടിക്കാര്‍
9) വനം കൊള്ളക്കാര്‍
10) കള്ള പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കുന്നവര്‍

അങ്ങനെ നിരത്തിയാല്‍ തീരാത്ത ലിസ്റ്റിലുള്ള ഇവരൊക്കെ രാജ്യസ്നേഹികളോ അതോ രാജ്യദ്രോഹികളോ? എന്തിന്, വൈദ്യുതി മോഷ്ടിക്കുന്ന സാധാരണക്കാരനും, വമ്പന്മാരും, കുക്കിംഗ് ഗാസ് വെച്ച് വണ്ടിയോടിക്കുന്നവനും ഒക്കെ രാജ്യ സ്നേഹികളാണോ?

തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും, രാജ്യസ്നേഹത്തിനും കൃത്യമായ നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ദയവായി പറഞ്ഞുതരാമോ?