സ. വി.എസ് കാലഹരണപ്പെട്ടു എന്ന് ശ്രീ മുകുന്ദന് ഇപ്പോള്‍ തോന്നാനുള്ള കാരണം? ഫ്രെഞ്ച് സര്‍ക്കാരുദ്യോഗവും അവരുടെ ബഹുമതികളും ഒപ്പം പുരോഗമനവാദിയെന്ന നാട്യത്തില്‍ കൌശല പൂര്‍വ്വമായ എഴുത്തിലൂടെ വായനക്കാരെ തെറ്റിധരിപ്പിച്ചയാളാണ് ശ്രീ മുകുന്ദന്. ന്മ്മുടെ നാടിനെ കോളനിയാക്കിയവരാണ് ഫ്രഞ്ചുകാര്‍, ബ്രിട്ടീഷു കാരുടെ അത്രക്കല്ലെങ്കിലും.
ഫ്രെഞ്ച് ഏംബസ്സിയിലിരുന്ന് “ഡല്‍ഹി” എഴുതി യുവാക്കളെ വഴിതെറ്റിച്ച, “കേശവന്റെ വിലാപങ്ങള്‍” എഴുതി സ. ഇ.എം.എസ്സിനെയും പ്രസ്ഥാനത്തെയും മോശമായി (തന്ത്രപൂര്‍വ്വം പാര്ട്ടിക്കാര് പോലും അറിയാതെ) ചിത്രീകരിച്ച് ഇ.എമിന്റെ പടം കൊടുത്ത് മാര്‍ക്കറ്റ് ചെയ്ത, ഇപ്പോള്‍ “പ്രവാസ്സ“ത്തില്‍ മുട്ടിന് മുട്ടിന്ന് ഈശ്വരനെ വിളിച്ച് (കറുത്ത ഫലിതമാണത്രെ! വയസ്സായപ്പോള്‍ ഇത്തിരി തമാശയും ഈശ്വരനെ വിളിക്കലുമാവാമെന്ന് കൈരളിയില്‍ കണ്ട അഭിമുഖത്തില്‍) നല്ല പോലെ മാര്‍ക്കറ്റ് ചെയ്തതിന്റെ (അതിലുമുണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള കൊട്ടല്‍) സന്തോഷത്തിലായിരിക്കും ശ്രീ മുകുന്ദന്. റിട്ടയര്‍ ചെയ്തപ്പോള്‍ കയറിക്കിടക്കാനൊരിടം കൊടുത്തതും പാര്ട്ടിക്കാര്! അതിന്റെ ഉപകാരസ്മരണയിലായിരിക്കും പാര്‍ട്ടിയിലുണ്ടെങ്കിലും പടിക്കു പുറത്തു നില്ക്കുന്ന സ. വി.എസ്സിനെ കാലഹരണപ്പെട്ട പുണ്യവാളനെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്.
ഈ എണ്‍പതാം വയസ്സിലും ചെറുപ്പം നിറഞ്ഞ മനസ്സുമായി അടിസ്ഥാന ജനത്ക്കു വേണ്ടി പോരാടുന്നയാളാണ് വി.എസ്. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യം കൊടുത്തിരുന്നെങ്കില്‍ കേരളത്തിലെ പല മാഫിയകളും ഇന്ന് ജയിലിനകത്തായേനെ. എന്തിനും ഏതിനും കുറുക്കുവഴികള്‍ തേടുന്ന മലയാളിക്ക് അദ്ദേഹം പരിഹാസ്യനായിരിക്കാം എന്നാല്‍ നേരും നെറിയും ഉള്ളവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെയാണ് എന്നും അധികാരത്തിന്റെ തണല്‍ ചേര്‍ന്നു നടക്കുന്ന മുകുന്ദന് അചുതാനന്ദന് കാലഹരണപ്പെട്ടു എന്ന് തോന്നുന്നത്. സ.പിണറായിക്ക് സ്തുതിപാടി നടക്കുന്നത് അക്കാദമികളും അവാര്‍ഡുകളും സ്വപ്നം കണ്ടുതന്നെയാണ്. ഇവരൊക്കെ പ്ഞ്ചനക്ഷത്രക്കുളിരിലിരുന്ന് വിപ്ലവം പറയുന്നവരാണ്. വി എസ്സിനേപ്പോലെയാവാന്‍ ഇവൊര്‍ക്കൊന്നും ഏഴായുസ്സ് കിട്ടിയാലും പറ്റില്ല.
ഏതായാലും മുകുന്ദന്റെ പുസ്തകങ്ങളെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്ന ഡി.സി. രവിമുതലാളിയോടുള്ള കൂറും ഇതിലുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാവും അത്ര പ്രശസ്തമല്ലാത്ത ഡി.സിയുടെ “പച്ചക്കുതിര” ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ ജനപ്രിയനായ വി.എസിനെ തന്നെ പിടിച്ച് വിവാദമുണ്ടാക്കിയത്. ഒപ്പം പിണറായിയെ സന്തോഷിപ്പിക്കുക എന്ന ഒരുവെടിക്ക് രണ്ടുപക്ഷി എന്ന സ്ഥിരം തന്ത്രവും.
10 നവംബർ 2008
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
ഏതായാലും മുകുന്ദന്റെ പുസ്തകങ്ങളെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്ന ഡി.സി. രവിമുതലാളിയോടുള്ള കൂറും ഇതിലുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാവും അത്ര പ്രശസ്തമല്ലാത്ത ഡി.സിയുടെ “പച്ചക്കുതിര” ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ ജനപ്രിയനായ വി.എസിനെ തന്നെ പിടിച്ച് വിവാദമുണ്ടാക്കിയത്. ഒപ്പം പിണറായിയെ സന്തോഷിപ്പിക്കുക എന്ന ഒരുവെടിക്ക് രണ്ടുപക്ഷി എന്ന സ്ഥിരം തന്ത്രവും
"മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യം കൊടുത്തിരുന്നെങ്കില്‍ കേരളത്തിലെ പല മാഫിയകളും ഇന്ന് ജയിലിനകത്തായേനെ"
വളരെ ശരി. ഇതു തന്നെ പൊതുജനം പറയുന്നു എന്നതാണ് ഈ ശരിയുടെ വ്യാപ്തി.
സത്യത്തിന്റെ പക്ഷത്താവട്ടെ പക്ഷപാതി എന്നും
ആശംസകള്‍
Well said mate. Interesting to see we both have given the same title for the same subject..
pls visit my post on this.
http://pravdakerala.blogspot.com/2008/11/blog-post_08.html
ഞാന്‍ നിങ്ങളുടെ ശ്രദ്ധ ഒഞ്ചിയത്തേക്ക്തിരിക്കട്ടെ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ