26 നവംബർ 2008

ബ്ലോഗിലെ ബുജികളോട് ഒരഭ്യര്‍ത്ഥന (ബുദ്ധി ജീവികള്‍! അതെന്ത് ജീവിയാണോ ആവോ?)

ഇനിയെങ്കിലും നിര്‍ത്തിക്കൂടെ സുഹൃത്തുക്കളേ?

നിങ്ങളുടെയൊക്കെ ഏത് പോസ്റ്റിലും ഈ തെറിവിളികളാണല്ലോ നടക്കുന്നത്? ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നു എന്ന തോന്നലിലാണ് നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ അഗ്രിയില്‍ കാണുമ്പോള്‍ ഇല്ലാത്ത സമയത്ത് ചാടിക്കേറി വന്ന് വായിക്കുന്നത്. കണ്ണിന്റെ ഫ്യൂസ് പോവുക, മനസ്സില്‍ വൃത്തികെട്ട വികാരങ്ങള്‍ വരിക എന്നല്ലാതെ നിങ്ങളുടെ “മഹത്തായ“ ബ്ലോഗുകള്‍ കൊണ്ടോ പോസ്റ്റുകള്‍ കൊണ്ടോ ഒരു ഉപകാരവും ഉണ്ടാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പകരം തെറിവിളിയും തന്തക്കു വിളിയും വര്‍ഗ്ഗീയതയും ജാതീയതയും രാഷ്ട്രീയവും ആയി മനസ്സിലെ വൃത്തികെട്ട മാലിന്ന്യങ്ങള്‍ പുത്തേക്ക് വ്യമിപ്പിക്കുക എന്നല്ലാതെ വേറെ വല്ല ഉദ്ദേശവും നിങ്ങള്‍ “വലിയ” വിവരമുള്ളവര്‍ക്കുണ്ടോ?

പല ബുജി ബ്ലോഗുകളിലും കാണുന്നത് ഏതെങ്കിലും ഒരുരാഷ്ട്രീയത്തിന്റെയോ, മതത്തിന്റേയോ, ജാതിയുടേയോ, ഗ്രൂപ്പിന്റെയോ ഒക്കെ വാലുകള്‍ ഫിറ്റ് ചെയ്ത് വാലാട്ടുകയും മറ്റവനെ നോക്കി കുരക്കുകയും ചെയ്യുന്നവരേയാണ്. തന്തക്ക് വിളിയും തള്ളക്ക് വിളിയും! ഇതാണോ നമ്മള്‍ കൊട്ടിഘോഷിക്കുന്ന കേരളത്തിനെ തനത് സംസ്കാരം? സാക്ഷരത? ദൈവത്തിന്റെ നാടാണത്രേ. പിശാചുക്കള്‍ താമസ്സിക്കുന്ന നാടാണത്. നമ്മള്‍ പുച്ഛത്തോടെ കാണുന്ന തമിഴനും, തെലുങ്കനുമൊക്കെ നമ്മളേക്കാള്‍ പതിന്മടങ്ങ് ഭേദം.

കഷ്ടം എന്നല്ലാതെന്ത് പറയാന്‍? സുഹൃത്തേ, ഇത് നിസ്സാരമായി കാണേണ്ടതല്ല. കാരണം തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്. പ്രതികരിക്കുക എന്ന നാട്യത്തില്‍ കാണിക്കുന്നത് ആരും ആളെ തിരിച്ചറിയില്ല എന്ന ധൈര്യത്തില്‍ മനസ്സിലെ മാലിന്യം മുഴുവന്‍ തുറന്ന് കാണിക്കുകയും.ഇവനൊക്കെ പുറത്ത് കടന്നാല്‍ ശുദ്ധ മാന്യനായിട്ടായിരിക്കും അറിയപ്പെടുക. മാത്രമല്ല നല്ല നിഘണ്ഡു ഭാഷയില്‍ സംസാരിക്കും. ചേരിയിലുള്ളവരുടെ ഭാഷ കേട്ടാല്‍ ‘ഛേ’ യെന്ന് പുരികം ചുളിക്കും. ഉള്ളിലെ ജാതിക്കോമരത്തെ അടക്കി നിര്‍ത്തി തികഞ്ഞ മതേതരനും ജാതിയില്ലാത്തവനും ആവും. രാഷ്ട്രീയമില്ലാത്ത നിക്ഷ്പക്ഷന്‍! ത്ഫൂ....

നിങ്ങളേ പോലുള്ള വിവരമുള്ളവര്‍ പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിലിടപെട്ട് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി എന്നേപ്പോലുള്ള സാധാരണ വായനക്കാരെ ആ പ്രശ്നങ്ങളിലെ യഥാര്‍ത്ഥ്യം മനസ്സിലാക്കി തരുക എന്ന ദൌത്യമാണ് ഏറ്റെടുക്കേണ്ടത്.

അല്ലാതെ നിങ്ങളുടെ വിലപ്പെട്ട സമയം ഇത്തരം ചക്കളത്തിപ്പോരാട്ടങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച് അത് ഒരു പൊതു ചര്‍ച്ച എന്ന രീതിയില്‍ സമൂഹത്തിലേക്കിറക്കി, ഇവിടെന്തോ മഹാസംഭവം നടക്കുന്നു എന്ന് കരുതി വായിക്കാനെത്തുന്ന എന്നേപോലത്തെ പാവം വായനക്കാരുടെ മനസ്സിലേക്ക് വൃത്തികെട്ട രാഷ്ട്രീയത്തിന്റേയും ജാതി/മത വര്‍ഗ്ഗീയതയുടേയും മാലിന്യങ്ങള്‍ നിറക്കുകയല്ല നിങ്ങള്‍ വേണ്ടത്.

സഹികെട്ട് പറയുന്നതാണ്. ഒന്നുകില്‍ നിങ്ങള്‍ ഇത്തരം തറ ഇടപാടുകള്‍ നിര്‍ത്തുക. അല്ലെങ്കില്‍ പൊതു സമൂഹത്തിലേക്ക് ഇവയെ ഇറക്കിവിടാതെ നിങ്ങളുടെ ഗ്രൂപ്പുകളിലേക്ക് ഒതുക്കി നിറുത്തുക.

എന്ത് അഭിപ്രായമായാലും തുറന്ന് എല്ലയിടത്തും ഒരുപോലെ പ്രതിപക്ഷ ബഹുമാനത്തോടെ ചര്‍ച്ച ചെയ്യുമ്പോഴേ അത് ആരോഗ്യകരമായ ചര്‍ച്ചയാവൂ. അതാണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്, വിശിഷ്യാ, നമ്മുടെ സാക്ഷരകേരളത്തിന് ഭൂഷണം.അല്ലാതെ തനിക്കിഷ്ടമില്ലാത്തത് പറയുന്നവനെ കൂവിയും, തെറിവിളിച്ചും, തന്തക്ക് വിളിച്ചും നിശബ്ദനാക്കുന്നത് നല്ല സമൂഹത്തിന് യോജിച്ച പ്രവൃത്തിയല്ല.
പ്രതികരിക്കുക എന്നത്, എവിടെയാണ് ന്യായം എന്ന് കൃത്യമായി മനസ്സിലാക്കി ആ ന്യായത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്. അല്ലാതെ തന്റെ ചുറ്റും നില്‍ക്കുന്ന, അല്ലെങ്കില്‍, തന്റെ യജമാനനമാര്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി നടത്തുന്ന ഓരിയിടലല്ല.

നിങ്ങളുടെ ആരുടേയും ജാതിയോ മതമോ എനിക്കറിയില്ല. നിങ്ങളുടെ ആരുടെയും രാഷ്ട്രീയ പാര്‍ട്ടി വിധേയത്തവും എനിക്കറിയില്ല. പക്ഷേ കുറച്ചുകാലമായി ബ്ലോഗിലെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇവിടെ കാണുന്ന ചില വൃത്തികേടുകള്‍ ഇനിയും പറയാതിരിക്കാന്‍ വയ്യ എന്നതു കൊണ്ട് മാത്രമാണ് പ്രതികരിക്കുന്നത്.

നിങ്ങളേപ്പോലെ വലിയ ആളുകളെ വിമര്‍ശിക്കാന്‍ തക്ക വിവരമൊന്നുമില്ലാത്ത ഒരു സാദാ വായനക്കാരനാണ് ഞാന്‍. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഗൌരവമായി തോന്നുകില്ലായിരിക്കാംഎന്നാലും ഒരു ചെറിയ അഭ്യര്‍ത്ഥന മാത്രം. ഞാന്‍ പറയുന്നതിന്റെ പോസ്സിറ്റീവ് ആയ വശത്തില്‍ കാണുക.

ഞാന്‍ ഓരു ജാതിയുടേയോ, മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ അനുയായി അല്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു സാധാരണ മലയാളി. നിക്ഷ്പക്ഷ മുഖം മൂടിയില്ലാത്ത തെറ്റ് ആരുടെ ഭാഗത്തായാലും അത് ചൂണ്ടിക്കാട്ടി ശരിയുടെ പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന “പക്ഷപാതി”

38 അഭിപ്രായങ്ങൾ:

പക്ഷപാതി :: The Defendant പറഞ്ഞു...

ചില ബ്ലോഗുകളിലെ പോസ്റ്റുകളും കമന്റുകളും കണ്ടപ്പോള്‍ അവിടെ ഇട്ട ഒരു കമന്റ് തന്നെ പോസ്റ്റാക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഭയങ്കര ചൂടിലാണല്ലോ മാഷേ..
ഏത് പോസ്റ്റാണ് പ്രശ്നമായത്‌,,,
:)

-: നീരാളി :- പറഞ്ഞു...

ഉചിതം

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ചിരിവരുന്നു..

അനില്‍@ബ്ലോഗ് // anil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
smitha adharsh പറഞ്ഞു...

:)

പക്ഷപാതി :: The Defendant പറഞ്ഞു...

പകല്‍ കിനാവന്‍: ഒന്ന് പോയി നോക്കുക, ബ്ലോഗില്‍ ‘വെല്യ വെല്യ’ കാര്യങ്ങളെഴുതുന്ന ചിലരുടെ പോസ്റ്റില്‍. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോവണ്ട ആവശ്യം വരുന്നില്ല.

നീരജ്: നന്ദി

അനില്‍@ബ്ലോഗ്: താങ്കളേ പോലെ നല്ല
പോസ്റ്റുകളിടുന്ന ഒരാള്‍ (ക്ലാസ് 1 പാമ്പ്, സൈക്കിള്‍ ജനറേറ്റര്‍ അങ്ങനെ മിക്ക പോസ്റ്റുകളും വായിച്ചിട്ടുണ്ട്. അഭിപ്രായം പറയാറില്ല എന്നു മാത്രം) ഇവിടെ വന്നതിന് നന്ദി.

എന്നെ കളിയാക്കി ചിരിച്ചതല്ല എന്ന് കരുതാനാണിഷ്ടം.

(ഇനി അങ്ങനെയായാലും കുഴപ്പമൊന്നുമില്ല. നമ്മുടെ സമൂഹത്തില്‍ നിന്ന് കൈയടി പ്രതീക്ഷിച്ചല്ല ഞാന്‍ പ്രതികരിക്കുന്നത്. ഏതായാലും വായിച്ചതില്‍ സന്തോഷം. ചിരിക്കുന്നതും നല്ലതിനു തന്നെ)

സ്മിത: വായിച്ചു എന്നതിന് എനിക്ക് തെളിവൊന്നും വേണ്ട. ഇത്ര ആളുകള്‍ വായിച്ചു എന്നും, കമന്റ് ബോക്സ് നിറയുന്നു എന്നും അഭിമാനിക്കാന്‍ വേണ്ടിയോ, അല്ലെങ്കില്‍ ബ്ലോഗില്‍ പ്രശസ്തനാവാന്‍ വലിയ ആളുകളെ തോണ്ടി പോസ്റ്റിടുന്നതും അല്ല. സമൂഹത്തിലെ വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ കാട്ടിക്കൂട്ടുന്നത് കണ്ടിട്ട് അവിടെയീട്ട കമന്റ് പോസ്റ്റ് ചെയ്തു എന്നേയുള്ളു. അല്ലാതെ സമൂഹത്തിനെ മൊത്തമങ്ങട് ഈയൊരു പോസ്റ്റോടെ നന്നാക്കിക്കളയാം എന്ന ഉദ്ദേശമൊന്നുമില്ല. ;)

പോരാളി പറഞ്ഞു...

പക്ഷപാതീ, ഇതില്‍ കഴമ്പില്ലാതില്ല. പല ബ്ലോഗിലും സഭ്യത്യുടെ അതിര്‍വരമ്പുകള്‍ ലം‌ഘിക്കപ്പെടുന്നത് കണേണ്ടിവന്നിട്ടുണ്ട്. മനപൂര്‍‌വ്വമല്ലെന്ന് സമാധിനിക്കാന്‍ കഴിയുമോ ആവോ.

തറവാടി പറഞ്ഞു...

ഒന്നാമത്തെ കാര്യം എന്തടിസ്ഥനത്തിലാണ് താങ്കള്‍ ' ബുജികള്‍ ' എന്ന് വിളിച്ചതെന്ന് മനസ്സിലാകുന്നില്ല.
അവറാനും ശങ്കരനും പരസ്‌പരം തെറി ( അങ്ങിനെയൊനുണ്ടോ? ;) ) വിളിക്കുന്നത് കാണാന്‍ ആളുണ്ടെങ്കിലേ അവര്‍ തുടരൂ അല്ലെങ്കില്‍ ' ഡാ അവറാനെ ഞാന്‍ പോട്ടെടാ കുട്ട്യോള് സ്കൂളീന്ന് വരാറായി ' എന്നും പറഞ്ഞ് പിരിയും.

Unni പറഞ്ഞു...

കാരണം തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്. പക്ഷപാതി എന്ന നാമം?

പക്ഷപാതി :: The Defendant പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കെ പറഞ്ഞു...

പക്ഷപാതിയുടെ ബ്ലോഗില്‍ കമന്റെഴുതിയ മാരീചന്‍ തന്നെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെന്ന് കരുതട്ടെ....

പക്ഷപാതി :: The Defendant പറഞ്ഞു...

മാരീചന്‍
Age: 25
Astrological Sign: Sagittarius
Zodiac Year: Dog
Location: Kochi : Kerala

ഈ മാരീചന്‍ (രണ്ടാമന്‍)ഇട്ട കമന്റ് മാരീചന്‍ ഒന്നാമനാണ് എന്ന് തെറ്റിദ്ധരിച്ചതില്‍ ഒന്നാമത്തെ മാരീചന്‍ ചേട്ടനോട് ക്ഷമ ചോദിക്കുന്നു.

പക്ഷപാതി :: The Defendant പറഞ്ഞു...

മാരീചന്‍ രണ്ടാമന്,
(Zodiac Year: Dog)

(താങ്കള്‍ മറ്റൊരാളുടെ പേരില്‍ വന്ന് തെറ്റിദ്ധരിപ്പിക്കുക എന്നത് അത്ര മിടുക്കത്തരമൊന്നുമല്ല. ഏത് മലയാളിക്കും എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യം. ഇനിയെങ്കിലും നന്നാവാന്‍ ശ്രമിക്കു സുഹൃത്തേ)

തീര്‍ച്ചയായും ഞാനും തൂലികാനാമത്തിന്റെ സ്വാത്ന്ത്ര്യം ഉപയോഗിക്കുന്നു. നല്ല ബ്ലോഗുകള്‍ വായിക്കാനും, ചിലപ്പോള്‍ ഒന്ന് പ്രതികരിക്കണം എന്ന് തോന്നിയാല്‍ വെറും അനോണിക്കളിയാവണ്ട എന്നും കരുതിയാണ്.
സ്വന്തം പേരിലിട്ടാല്‍ (തൂലികാ നാമത്തിന്റെ തന്നെ ഉറവിടം അന്വേഷിച്ച് കുടുംബത്തിന്റെ അടിവേരുവരെ പൊക്കിക്കോണ്ടുവരാന്‍ ത്രാണി ബ്ലോഗിലുണ്ടെന്ന് അറിയാതെയല്ല). എന്റെ മരിച്ചുപോയ അച്ഛന്റെ ഭാരതപ്പുഴയിലൊഴുക്കി കടലിലലിഞ്ഞ ചാരം വരെ കോരിത്തരിക്കുന്ന പ്രയോഗങ്ങള്‍ എന്നെ അറിയുന്നവര്‍ കണ്ട് നിനക്കിതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിക്കണ്ട എന്ന് കരുതിയാണ്.

ഞാന്‍ തൂലികാനാമം ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ചിട്ടില്ല. നല്ല കാര്യങ്ങള്‍ ഏത് പേരിലെഴുതിയാലും രണ്ടാമത്തെ മാരീചാ, വായിക്കുന്നവര്‍ക്കൊരു സന്തോഷം ഉണ്ടാകും. ചില ബ്ലോഗില്‍ താങ്കളെ പോലുള്ളവരുടെ അനോണി തെറിവിളികള്‍ കണ്ട് പ്രതികരിക്കണമെന്ന് തോന്നിയതു കൊണ്ട് മാത്രം പ്രതികരിച്ചതാണ്.

“തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്. പ്രതികരിക്കുക എന്ന നാട്യത്തില്‍ കാണിക്കുന്നത് ആരും ആളെ തിരിച്ചറിയില്ല എന്ന ധൈര്യത്തില്‍ മനസ്സിലെ മാലിന്യം മുഴുവന്‍ തുറന്ന് കാണിക്കുകയും“

ഇങ്ങനെയല്ലേ ഞാന്‍ പറഞ്ഞത്?

അല്ലാതെ അതില്‍ നിന്ന്

“കാരണം തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്.“ ഈയൊരു വാചകം മാത്രം അടര്‍ത്തിയെടുത്ത് “പക്ഷപാതി എന്ന നാമം?“ എന്ന ചോദ്യമെറിഞ്ഞ് ഞാന്‍ തൂലികാനാമത്തിലെഴുതുന്നതിനെ വിമര്‍ശിച്ച രീതിയില്‍ എന്റെ അഭിപ്രായങ്ങളെ വളച്ചൊടിക്കുകയും, എന്റെ തൂലികാനാമവും അതുപോലെയല്ലേ ചോദ്യമെറിയുന്നത് എനിക്കു മനസ്സിലാകും രണ്ടാമത്തെ മാരീചാ.

-: നീരാളി :- പറഞ്ഞു...

പക്ഷപാതി ഈ സംഭവമാണോ ഉദ്ദേശിച്ചത്‌ :

ഈഴവനും നായരും ആകാശത്തേക്ക്‌ അക്ഷരങ്ങള്‍ എറിയുമ്പോള്‍

മറ്റെന്തോ ആണെന്നു കരുതിയാവും തറവാടി ഡയലോഗടിച്ചത്‌.

പക്ഷപാതി :: The Defendant പറഞ്ഞു...

അതും കണ്ടിരുന്നു നീരജേ,
അവിടെ അഭിപ്രായം ഇട്ടില്ല എന്നേയുള്ളു. തുളസിയുടെ പോസ്റ്റില്‍ ഒരു ഫോട്ടോ പോസ്റ്റില്‍ വന്ന കമന്റുകളും മാരീചന്‍ ഒന്നാമന്റെ പോസ്റ്റിലെ കമന്റുകളും, റോബിയുടെ പോസ്റ്റിലെ കമന്റുകളും ഒക്കെയാണ് (അതിനു മുമ്പും പലരുടെ പോസ്റ്റിലും ഈ അനോണി തെറിവിളികള്‍ കണ്ടിട്ടുണ്ട്) ഇങ്ങനെ ഒരു കമന്റ് ഡിങ്കന്റെ പോസ്റ്റിലും മാരീചന്‍ ഒന്നാമന്റെ പോസ്റ്റിലും ഇടാന്‍ കാരണം. അത് പോസ്റ്റാക്കി എന്നെയുള്ളു.

പക്ഷപാതി :: The Defendant പറഞ്ഞു...

അതും കണ്ടിരുന്നു നീരജേ,
അവിടെ അഭിപ്രായം ഇട്ടില്ല എന്നേയുള്ളു. തുളസിയുടെ പോസ്റ്റില്‍ ഒരു ഫോട്ടോ പോസ്റ്റില്‍ വന്ന കമന്റുകളും മാരീചന്‍ ഒന്നാമന്റെ പോസ്റ്റിലെ കമന്റുകളും, റോബിയുടെ പോസ്റ്റിലെ കമന്റുകളും ഒക്കെയാണ് (അതിനു മുമ്പും പലരുടെ പോസ്റ്റിലും ഈ അനോണി തെറിവിളികള്‍ കണ്ടിട്ടുണ്ട്) ഇങ്ങനെ ഒരു കമന്റ് ഡിങ്കന്റെ പോസ്റ്റിലും മാരീചന്‍ ഒന്നാമന്റെ പോസ്റ്റിലും ഇടാന്‍ കാരണം. അത് പോസ്റ്റാക്കി എന്നെയുള്ളു.

Unknown പറഞ്ഞു...

ഇതെന്താ ഇങ്ങനെ ഒരു പോസ്റ്റ് എന്ന് ചിന്തിച്ചുചിന്തിച്ച് നടക്കുമ്പോഴാണ് ഞാനതു കണ്ടത്.

ങും! എന്തുചെയ്യാൻ! ഇനീപ്പൊ ഇതിനും കിട്ടിക്കോളും; വഴക്കമ്പോലെ; അല്ലേ?

കെ പറഞ്ഞു...

ഇതില്‍ ക്ഷമ പറയേണ്ട വിഷയമൊന്നുമില്ലെന്നേ.. കളിയിലെ ഒരിനമായി കണ്ടാല്‍ പോരെ...

പിന്നെ പക്ഷപാതി ഉന്നയിച്ചിരിക്കുന്ന വിഷയത്തോടുളള പ്രതികരണം പറയാം.

പക്ഷപാതി പരാമര്‍ശിച്ചിരിക്കുന്ന ലേഖനം പ്രത്യക്ഷപ്പെട്ടത്, ബൂലോഗത്തെ ചലനങ്ങളോട് പ്രതികരിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ബ്ലോഗിലാണ്. (രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഒളിയമ്പുകള്‍ എന്ന വേറൊരു ബ്ലോഗും ഈ ലേഖകന്റേതായി ഉണ്ടെന്ന് അറിയാമല്ലോ?)

ഏത് വിഷയത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് ആരാണ് തീരുമാനിക്കുന്നത് എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

ലേഖനവും ലേഖകനും തീര്‍ച്ചയായും വായനക്കാരുടെ നിശിതമായ വിലയിരുത്തലിനും വിമര്‍ശനത്തിനും വിധേയനാകും. ഇതെല്ലാം അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ വിശാലമായ അര്‍ത്ഥത്തിലാണ് സ്വീകരിക്കപ്പെടേണ്ടത്. അതായത്, ഒരാള്‍ക്ക് തെറി വിളിക്കാനും മറ്റെയാള്‍ക്ക് തെറി വിളിക്കുന്നതിനെ വിമര്‍ശിക്കാനും അവകാശമുണ്ട്. ഇതു രണ്ടും ഹനിക്കാന്‍ ഈയുളളവന്‍ ആളല്ല.

ആരോഗ്യകരമായ ചര്‍ച്ചയെന്ന് പക്ഷപാതിയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ വിഷമമൊന്നുമില്ല.

എന്നാല്‍ ഏത് ചര്‍ച്ചയാണ് ആരോഗ്യകരം, ഏതാണ് അനാരോഗ്യകരം എന്ന് ആരാണ് തീരുമാനിക്കുന്നത്? അനാരോഗ്യകരമായ ചര്‍ച്ചയെന്ന് പക്ഷപാതി വിലയിരുത്തുന്നതിനെ ആരോഗ്യകരമായ ചര്‍ച്ചയെന്ന് മറ്റുളളവര്‍ വിലയിരുത്തിയാല്‍ എന്തു ചെയ്യും.

ഓരോ വിഷയങ്ങളോട് പ്രതികരിക്കണമെന്ന് തോന്നുമ്പോഴും ബ്ലോഗില്‍ പോള്‍ നടത്തി, വായനക്കാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് വിധേയമായി ലേഖനമോ മറ്റോ എഴുതാന്‍ കഴിയുമോ?

തീര്‍ച്ചയായും ലേഖനമോ, കമന്റുകളോ ഒക്കെ അനാരോഗ്യകരവും തരംതാണതുമാണെന്ന് വിധിയെഴുതാന്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഏറ്റവും ശക്തമായിത്തന്നെ ആ സ്വാതന്ത്ര്യം താങ്കള്‍ വിനിയോഗിക്കുകയും വേണം. അതിനെ മാനിക്കുന്നു.

മറ്റു ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാരോഗ്യകരമെന്ന് വിധിയെഴുതി വിമര്‍ശിക്കുന്നതിനോടൊപ്പം, ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരികയും വേണം. ഇന്ന് ബൂലോഗത്തു നടക്കുന്ന ഏതാണ്ടെല്ലാ ചര്‍ച്ചകളും തെറിവിളിയും, തന്തയ്ക്കു വിളിയും വര്‍ഗീയതയും ജാതീയതയുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് എന്നാണ് താങ്കളുടെ വിമര്‍ശനം. അപ്പോള്‍ ഇതിനെയൊന്നും പരാമര്‍ശിക്കാതെ ഒരു നല്ല ചര്‍ച്ച എങ്ങനെ നടത്താമെന്ന അന്വേഷണം സ്വന്തം ബ്ലോഗില്‍ നടത്തുകയും ചെയ്യണം.

ജാതീയത, വര്‍ഗീയത എന്നിവയൊക്കെ ചര്‍ച്ച ചെയ്യുന്നത് അനാരോഗ്യകരമാണെന്ന വാദം എനിക്കില്ല. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ അതിശക്തമായി ഇടപെട്ടിരുന്ന ഒരു അധികാര രൂപമാണ് ജാതി. ഇന്ത്യയില്‍ ഇന്നും അതിന് ശക്തമായ സ്വാധീനമുണ്ട്.

വര്‍ഗീയത ആസുരമായി പത്തിവിടര്‍ത്തുന്ന കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നതും. ഇതു രണ്ടും ഒട്ടും അവഗണിക്കേണ്ട സാമൂഹ്യ സംവര്‍ഗങ്ങളല്ലെന്ന് കരുതുന്ന ഒട്ടേറെപ്പേര്‍ ബ്ലോഗിലുണ്ട്. അവര്‍ അത് ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും.

രസകരമായ ഒരു വാദം താങ്കളുടെ കമന്റിലുണ്ട്."....... വായിക്കാനെത്തുന്ന എന്നേപോലത്തെ പാവം വായനക്കാരുടെ മനസ്സിലേക്ക് വൃത്തികെട്ട രാഷ്ട്രീയത്തിന്റേയും ജാതി/മത വര്‍ഗ്ഗീയതയുടേയും മാലിന്യങ്ങള്‍ നിറക്കുകയല്ല നിങ്ങള്‍ വേണ്ടത്".

താങ്കളുടെ ഈ വാദത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. എഴുത്തുകാരന്‍ വലിച്ചെറിയുന്ന ഏതഴുക്കും സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്ന പാവം മനസുളള വായനക്കാരനെ മാരീചന്‍ എന്ന ബ്ലോഗര്‍ പ്രതീക്ഷിക്കുന്നില്ല. പാവങ്ങള്‍ ഇത്തരം ബ്ലോഗുകള്‍ വായിക്കാതിരിക്കുക തന്നെയാണ് നല്ലത്.

രാഷ്ട്രീയം വൃത്തികെട്ടതാണെന്ന താങ്കളുടെ അഭിപ്രായത്തോടും വിയോജിപ്പുണ്ട്. വൃത്തികെട്ട രാഷ്ട്രീയക്കാര്‍ ഉണ്ടായേക്കാം. എന്നാല്‍ രാഷ്ട്രീയം വൃത്തികെട്ടതല്ല. അതിന്റെ സാധ്യതകള്‍ ഏറെയാണ്.

തല്‍ക്കാലം ഇത്രമാത്രം.

തറവാടി പറഞ്ഞു...

നീരജ്,


ബ്ലോഗിന്‍‌റ്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങല്‍ കലാപരിപാടികളിലൂടെയല്ല മറിച്ച് അഗ്രിഗേറ്ററില്‍ നിന്നോ , എപ്പോഴെങ്കിലും ഫില്‍ട്ടര്‍ ചെയ്ത് വരുന്ന കമന്‍‌റ്റുകളില്‍ കൂടിയോ ഒക്കെയാണ് ആണ് ഞാന്‍ പോസ്റ്റുകളില്‍ എത്തുന്നതും വായിക്കുന്നതും.

അതുകൊണ്ട് തന്നെ വായിച്ച പോസ്റ്റില്‍ നിന്നും എന്ത് തോന്നി എന്നതിനേയും സമാനമായ വല്ല ഓര്‍മ്മകളുണ്ടെങ്കില്‍ അവയുമൊക്കെയാണ് കമന്‍‌റ്റുകളായിട്ടെഴുതുന്നത് അല്ലാതെ ഈ പോസ്റ്റ് ഇന്ന കാരണങ്ങള്‍ കൊണ്ട് ഇന്നവര്‍ക്കിട്ടതാണെന്ന വഹിയ്യുണ്ടായിട്ടുള്ള ഡയലോഗടിയല്ല.

ഒരുമാതിരി ഗ്രൂപ്പ് വീരന്‍ മാരേയും ചാറ്റ് ബ്ലോഗര്‍മാരുമായും അനോണികളേയുമൊക്കെ അളക്കുന്ന കോലുകൊണ്ട് എന്നെ അളക്കല്ലെ താങ്കള്‍ക്ക് അളവ് തെറ്റും വിട്ട് പിടി.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

പ്രിയപ്പെട്ടവരേ... ചര്‍ച്ചയ്ക്കിടയില്‍ ഒന്നു ചോദിച്ചോട്ടെ...വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുക

Sureshkumar Punjhayil പറഞ്ഞു...

Good Work.... Best Wishes....!!!!

പക്ഷപാതി :: The Defendant പറഞ്ഞു...

"ഇതില്‍ ക്ഷമ പറയേണ്ട വിഷയമൊന്നുമില്ലെന്നേ.. കളിയിലെ ഒരിനമായി കണ്ടാല്‍ പോരെ..."

(മാരീചന്‍ ഒന്നാമനാണെന്ന് ഉറപ്പു വരുത്തിയ ശേഷം)

മാരീചന്‍ ചേട്ടാ,
തെറ്റു പറ്റി എന്ന് മനസ്സിലായാല്‍ ക്ഷമ പറയുക എന്നത് ആരോഗ്യകരമായ കീഴ്വഴക്കം. പിന്നെ എനിക്ക് തെറ്റേ പറ്റാറില്ല എന്ന ഹുങ്കോടു കൂടി താന്‍ തന്നെയാണ് ആ മാരീചനും എന്ന് പറഞ്ഞ് മാരീചന്‍ ചേട്ടന്റെ തലമുറകളെ തെറിവിളിക്കുന്നത് അനാരോഗ്യകരമായ കീഴ്വഴക്കം.

(ഇത് എന്നെ സമൂഹത്തില്‍ എങ്ങനെ ഒരു നല്ല മനുഷ്യനാകണം എന്ന് പഠിപ്പിച്ചു തന്ന അച്ഛന്റെ ശിക്ഷണത്തില്‍ ഞാന്‍ മനസ്സിലാക്കിയത്. മറ്റുള്ളവര്‍ക്ക് ആരോഗ്യകരം/അനാരോഗ്യകരം എന്നുള്ളതിന്റെ ഡെഫനിഷ്യന്‍ എങ്ങിനെയാണെന്ന് അവര്‍ പറയട്ടെ)

“(രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഒളിയമ്പുകള്‍ എന്ന വേറൊരു ബ്ലോഗും ഈ ലേഖകന്റേതായി ഉണ്ടെന്ന് അറിയാമല്ലോ?)“

അറിയാം വായിക്കാറുണ്ട്. നന്നായി തോന്നിയിട്ടുമുണ്ട്. പക്ഷെ എല്ലാ ചര്‍ച്ചകളും പിന്നീട് വഴി മാറുകയും വ്യക്തികളെ അധിക്ഷേപിക്കുന്നതിലേക്കും, തെറി വിളിയിലേക്കും ജനിപ്പിച്ചവരെ വിളിച്ച് വരുത്തി വിചാരണ ചെയ്യുന്നതിലെക്കും എത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. (ഇതു ആരോഗ്യകരമായ ചര്‍ച്ചയാണെന്ന് ആരെങ്കിലും പറയുമോ മാരീചന്‍ ചേട്ടാ?)

“ഏത് വിഷയത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് ആരാണ് തീരുമാനിക്കുന്നത് എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.“

ശരിയാണ്. ഒരേവിഷയത്തില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാവുകയും അത് അനുകൂലിക്കുന്നവരും പ്രതിക്കൂലിക്കുന്നവരും അവരാണ് ശരിയെന്ന് അവര്‍ക്ക് തോന്നുകയും ന്യായം. അങ്ങനെ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്.

പക്ഷെ അതിന് അവരുടെയൊക്കെ മാതാപിതാക്കള്‍ എന്തു ചെയ്യും? അവരെ വിളിക്കണോ ചര്‍ച്ച ചെയ്യാന്‍?

അതൊക്കെ വായിക്കുന്ന ഒരു ഗ്രൂപ്പിലും പെടാത്തവര്‍ അവരുടെ യുക്തിക്കനുസരിച്ച് ആ വിഷയത്തിലെ ശരിയും തെറ്റും കണക്കിലെടുക്കട്ടെ.

“ലേഖനവും ലേഖകനും തീര്‍ച്ചയായും വായനക്കാരുടെ നിശിതമായ വിലയിരുത്തലിനും വിമര്‍ശനത്തിനും വിധേയനാകും. ഇതെല്ലാം അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ വിശാലമായ അര്‍ത്ഥത്തിലാണ് സ്വീകരിക്കപ്പെടേണ്ടത്. അതായത്, ഒരാള്‍ക്ക് തെറി വിളിക്കാനും മറ്റെയാള്‍ക്ക് തെറി വിളിക്കുന്നതിനെ വിമര്‍ശിക്കാനും അവകാശമുണ്ട്. ഇതു രണ്ടും ഹനിക്കാന്‍ ഈയുളളവന്‍ ആളല്ല.“

ഭാഷ സഭ്യമോ അസഭ്യമോ എന്നതും ആപേക്ഷികമാണ്. പക്ഷെ, ചര്‍ച്ചകള്‍ക്ക് തെറിവിളിക്കുന്നവര്‍ വീട്ടിലും പൊതു സമൂഹതിലും ഇതേ ഭാഷയിലാവുമോ ഇടപെടലുകള്‍ നടത്തുന്നത്?

“ആരോഗ്യകരമായ ചര്‍ച്ചയെന്ന് പക്ഷപാതിയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ വിഷമമൊന്നുമില്ല.

എന്നാല്‍ ഏത് ചര്‍ച്ചയാണ് ആരോഗ്യകരം, ഏതാണ് അനാരോഗ്യകരം എന്ന് ആരാണ് തീരുമാനിക്കുന്നത്? അനാരോഗ്യകരമായ ചര്‍ച്ചയെന്ന് പക്ഷപാതി വിലയിരുത്തുന്നതിനെ ആരോഗ്യകരമായ ചര്‍ച്ചയെന്ന് മറ്റുളളവര്‍ വിലയിരുത്തിയാല്‍ എന്തു ചെയ്യും.“‘

ശരിയാണ്. കള്ളന്റെ ശരിയാണ് നമുക്ക് തെറ്റായി തോന്നുന്നത്. അല്ലാതെ കള്ളന്റെ ശരിയാണ് ശരിയെന്ന് അംഗീകരിച്ച് നീ എന്റെ വീട്ടില്‍ വന്ന് മോഷ്ടിക്കൂ എന്നാരെങ്കിലും പറയുമോ? വേട്ടക്കാരന് അവന്റെ ശരിയുണ്ട്. ഇരയ്ക്കും.. ഇതില്‍ ഇരയുടെ ശരിയാണ് ശരിയെന്ന് ഞാന്‍ പറയുമ്പോള്‍ വേട്ടക്കരനാണ് ശരിയെന്ന് പറയാനും ആളുകാണും. പക്ഷെ ഇതിലെ ആരോഗ്യകരമായ ശരി ഏതാണ് മാരീചന്‍ ചേട്ടാ? വേട്ടക്കാരനു വേണ്ടിയും ഇരക്കു വേണ്ടിയും ചര്‍ച്ചയാവാം. പക്ഷെ അതിനും ചര്‍ച്ചക്കു വരുന്നവനെ തെറി വിളിക്കണോ? അവന്റെ തന്തക്ക് പറയണോ? ഇത് ആരോഗ്യകരമാണെന്ന് തോന്നുന്ന മനസ്സുകളെ ഏത് ഗണത്തില്‍ പെടുത്തും എന്നറിയില്ല.

“ഓരോ വിഷയങ്ങളോട് പ്രതികരിക്കണമെന്ന് തോന്നുമ്പോഴും ബ്ലോഗില്‍ പോള്‍ നടത്തി, വായനക്കാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് വിധേയമായി ലേഖനമോ മറ്റോ എഴുതാന്‍ കഴിയുമോ?“

പറ്റില്ല. എന്നാല്‍ ചര്‍ച്ചക്കു വരുന്നവനെ വിഷയത്തില്‍ നിന്നും മാറി തെറി വിളിക്കാതിരിക്കാനും തന്തക്ക് വിളിക്കാതിരിക്കാനും കഴിയണം.

“തീര്‍ച്ചയായും ലേഖനമോ, കമന്റുകളോ ഒക്കെ അനാരോഗ്യകരവും തരംതാണതുമാണെന്ന് വിധിയെഴുതാന്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഏറ്റവും ശക്തമായിത്തന്നെ ആ സ്വാതന്ത്ര്യം താങ്കള്‍ വിനിയോഗിക്കുകയും വേണം. അതിനെ മാനിക്കുന്നു.“

അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതില്‍ സന്തോഷം. അങ്ങനെ വേണം താനും.

“മറ്റു ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാരോഗ്യകരമെന്ന് വിധിയെഴുതി വിമര്‍ശിക്കുന്നതിനോടൊപ്പം, ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരികയും വേണം.“

അതിനുള്ള കഴിവൊന്നും എനിക്കില്ല എന്ന് ഞാനിട്ട പോസ്റ്റ് കണ്ടാലറിയില്ലേ? ഞാന്‍ പറഞ്ഞല്ലോ ഞാനൊരു സാധാരണക്കാരനാണ്. വിവരമുള്ളവര്‍ എഴുതുന്നത് വായിക്കുക എന്നതിലാണ് എനിക്ക് സന്തോഷം.

“ഇന്ന് ബൂലോഗത്തു നടക്കുന്ന ഏതാണ്ടെല്ലാ ചര്‍ച്ചകളും തെറിവിളിയും, തന്തയ്ക്കു വിളിയും വര്‍ഗീയതയും ജാതീയതയുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് എന്നാണ് താങ്കളുടെ വിമര്‍ശനം.“

ശരിയല്ല എന്ന് തോന്നുന്നുണ്ടോ മാരീചന്‍ ചേട്ടന്?

“അപ്പോള്‍ ഇതിനെയൊന്നും പരാമര്‍ശിക്കാതെ ഒരു നല്ല ചര്‍ച്ച എങ്ങനെ നടത്താമെന്ന അന്വേഷണം സ്വന്തം ബ്ലോഗില്‍ നടത്തുകയും ചെയ്യണം.“

ഇതാണോ വിമര്‍ശനത്തിനുള്ള മറുപടി? മാരീചന്‍ ചേട്ടനില്‍ നിന്ന് ഇതല്ല ഞാന്‍ പ്ര്തീക്ഷിക്കുന്നത്.


“ജാതീയത, വര്‍ഗീയത എന്നിവയൊക്കെ ചര്‍ച്ച ചെയ്യുന്നത് അനാരോഗ്യകരമാണെന്ന വാദം എനിക്കില്ല. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ അതിശക്തമായി ഇടപെട്ടിരുന്ന ഒരു അധികാര രൂപമാണ് ജാതി. ഇന്ത്യയില്‍ ഇന്നും അതിന് ശക്തമായ സ്വാധീനമുണ്ട്.“

ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അത്തരം ചര്‍ച്ചകള്‍ അനാരോഗ്യകരമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ചര്‍ച്ച ചെയ്യുന്നവരുടെ ജാതിയും മതവും മാത്രം നോക്കി, അവര്‍ പറയുന്നതിലെ ന്യായത്തെ കണക്കിലെടുക്കാതെ, കളിയാക്കുന്നതും തെറി വിളിക്കുന്നതും, ഒപ്പം തന്തക്കു വിളിക്കുന്നതു മാണ് ഞാന്‍ അനാരോഗ്യകരം എന്നത് കൊണ്ടുദ്ദേശിച്ചതെന്ന് അറിയാതെ ആണോ മാരീചന്‍ ചേട്ടാ?


“ര്‍ഗീയത ആസുരമായി പത്തിവിടര്‍ത്തുന്ന കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നതും. ഇതു രണ്ടും ഒട്ടും അവഗണിക്കേണ്ട സാമൂഹ്യ സംവര്‍ഗങ്ങളല്ലെന്ന് കരുതുന്ന ഒട്ടേറെപ്പേര്‍ ബ്ലോഗിലുണ്ട്. അവര്‍ അത് ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും.“

ഞാനത് വായിക്കുകയും ചെയ്യും.


“രസകരമായ ഒരു വാദം താങ്കളുടെ കമന്റിലുണ്ട്."....... വായിക്കാനെത്തുന്ന എന്നേപോലത്തെ പാവം വായനക്കാരുടെ മനസ്സിലേക്ക് വൃത്തികെട്ട രാഷ്ട്രീയത്തിന്റേയും ജാതി/മത വര്‍ഗ്ഗീയതയുടേയും മാലിന്യങ്ങള്‍ നിറക്കുകയല്ല നിങ്ങള്‍ വേണ്ടത്".

താങ്കളുടെ ഈ വാദത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. എഴുത്തുകാരന്‍ വലിച്ചെറിയുന്ന ഏതഴുക്കും സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്ന പാവം മനസുളള വായനക്കാരനെ മാരീചന്‍ എന്ന ബ്ലോഗര്‍ പ്രതീക്ഷിക്കുന്നില്ല. പാവങ്ങള്‍ ഇത്തരം ബ്ലോഗുകള്‍ വായിക്കാതിരിക്കുക തന്നെയാണ് നല്ലത്.“

മാരീചന്‍ ചേട്ടാ,ഇതേ പോലെ പലരും വര്‍ഗ്ഗീയ വിഷം തുപ്പുന്നത് വിശ്വസിച്ച് ചില പാവങ്ങള്‍ വാ
ളെടുത്ത് തുള്ളുന്നത് കൊണ്ടാണ് ഗുജറാത്തുപോലെയൊക്കെ നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്.

“രാഷ്ട്രീയം വൃത്തികെട്ടതാണെന്ന താങ്കളുടെ അഭിപ്രായത്തോടും വിയോജിപ്പുണ്ട്. വൃത്തികെട്ട രാഷ്ട്രീയക്കാര്‍ ഉണ്ടായേക്കാം. എന്നാല്‍ രാഷ്ട്രീയം വൃത്തികെട്ടതല്ല. അതിന്റെ സാധ്യതകള്‍ ഏറെയാണ്.“

രാഷ്ട്രീയം അത്ത്രക്ക് വൃത്തികെട്ടതല്ല എന്ന് 17 വയസ്സു മുതല്‍ 26 വയസ്സുവരെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ അംഗത്വത്തില്‍ പ്രവര്‍ത്തിക്കുകയും യുവജന സംഘടനയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത പ്രവര്‍ത്തി പരിചയത്തില്‍ നിന്നറിയാം. പക്ഷെ, അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാര്‍ ചെയ്യുന്ന വൃത്തികേടുകള്‍ ന്യായീകരിക്കുന്ന ആളുകളെ കാണുമ്പോള്‍ ചിരിയാണ്. വൃത്തികെട്ട രാഷ്ട്രീയക്കളികള്‍ കണ്ടാല്‍ എതിര്‍ക്കാതെ വയ്യ, അത് ഞാന്‍ മുമ്പ് പ്രവര്‍ത്തിച്ച പ്രസ്ഥാനത്തിന്റേതായാലും. അന്നും എതിര്‍ത്തിട്ടുണ്ട്. ഇന്നും എതിര്‍ക്കുന്നു.

“തല്‍ക്കാലം ഇത്രമാത്രം.“

മതി ഇത്രയും പരഞ്ഞതിന് നന്ദി. ഇനി എന്റെ നിലപാടുകളോടുള്ള പ്രതികരണം കണ്ടാല്‍ കൊള്ളാം

സ്നേഹത്തോടെ,

കെ പറഞ്ഞു...

ആരോ ആരുടേയോ തന്തയ്ക്ക് വിളിച്ചതിന് ഞാനെന്തിനാണ് സാര് മറുപടി പറയുന്നത്.. ബ്ലോഗില് ആര് എന്ത് പറയണമെന്ന് കല്പ്പിക്കാന് ഞാന് ആളല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. ആരെയും അളക്കാനും മാര്ക്കിടാനും ഞാന് ആളല്ല. അതിനു തുനിയുന്നവരെ തടയാനും ഇല്ല.

താങ്കള് ആഗ്രഹിക്കുന്നത് പറയുകയോ പ്രവര്ത്തിക്കുകയോ ചെയ്യുക എന്നത് എന്റെ ചുമതലയല്ലെന്ന് മാത്രം പറയട്ടെ.

keralafarmer പറഞ്ഞു...

ബ്ലോഗില്‍ എഴുതുന്നതെന്തും ഒരു പൊതുവേദിയിലും അവതരിപ്പിക്കുവാന്‍ യോഗ്യതയുള്ളതാണെങ്കില്‍ നല്ലത്. സാഹചര്യം കൊണ്ട് അനോണി ആയി ഇരുന്നാലും സഭ്യമായ ഭാഷയില്‍ എഴുതുന്നവരെ മറ്റുള്ളവര്‍ ബഹുമാനിക്കുകയേ ഉള്ളു.

-: നീരാളി :- പറഞ്ഞു...

തറവാടി, ക്ഷമി.
(പിന്നാമ്പുറക്കഥകളൊന്നും എനിക്കറിയില്ല)

സഹബ്ലോഗര്‍മാരെ തിരുത്താന്‍ ശ്രമിച്ചു കൂടെ എന്നൊരു സംശയം കൊണ്ടു ചോദിച്ചു പോയതാ.

നമ്മളൊന്നും മാവിലായിക്കാരല്ലല്ലൊ.

പക്ഷപാതി :: The Defendant പറഞ്ഞു...

ആരോ ആരുടെയോ തന്തക്ക് വിളിക്കുന്നതിനെനിക്കെന്താ?
ആ‍രോ ആരുടെയോ പെങ്ങളെ മാന ഭംഗ പ്പെറ്റുത്തി -- എനിക്കെന്താ? ആരോ ആരുടെയോ അഛനെ കൊലപ്പെടുത്തി - അതിനെനിക്കെന്താ? ആരോ ആരുടെയോ വീടിനു തീ വെച്ചു - അതിനെനിക്കെന്താ?
....
ആരോ എന്നെ ... അയ്യോ ഓടിവരൂ....

മാരീചന്‍ ചേട്ടന്‍ എന്റെ ആഗ്രഹത്തിന് പ്രവൃത്തിക്കരുത്. സ്വന്തം മന:സാക്ഷി പറയുന്ന പോലെ പ്രവൃത്തിക്കൂ, അതീ സമൂഹത്തിന് ഗുണകരമാവട്ടെ എന്നാശ്വസിക്കുന്നു.

കേരള ഫാര്‍മര്‍,
അത് തന്നെയാണ് വേണ്ടതും. നന്ദി

പക്ഷപാതി :: The Defendant പറഞ്ഞു...

ആരോ ആരുടെയോ തന്തക്ക് വിളിക്കുന്നതിനെനിക്കെന്താ?
ആ‍രോ ആരുടെയോ പെങ്ങളെ മാന ഭംഗ പ്പെറ്റുത്തി -- എനിക്കെന്താ? ആരോ ആരുടെയോ അഛനെ കൊലപ്പെടുത്തി - അതിനെനിക്കെന്താ? ആരോ ആരുടെയോ വീടിനു തീ വെച്ചു - അതിനെനിക്കെന്താ?
....
ആരോ എന്നെ ... അയ്യോ ഓടിവരൂ....

മാരീചന്‍ ചേട്ടന്‍ എന്റെ ആഗ്രഹത്തിന് പ്രവൃത്തിക്കരുത്. സ്വന്തം മന:സാക്ഷി പറയുന്ന പോലെ പ്രവൃത്തിക്കൂ, അതീ സമൂഹത്തിന് ഗുണകരമാവട്ടെ എന്നാശ്വസിക്കുന്നു.

കേരള ഫാര്‍മര്‍,
അത് തന്നെയാണ് വേണ്ടതും. നന്ദി

Kvartha Test പറഞ്ഞു...

ചങ്കൂറ്റമില്ലാത്ത അജ്ഞാതന്മാരായ ബ്ലോഗര്‍മാര്‍ ആണല്ലോ ഈ മലയാളം ബ്ലോഗോസ്ഫിയറില്‍ കൂടുതലും. കൂടുതല്‍ അഭിപ്രായം എഴുതിയിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും ചിന്തിക്കട്ടെ.

siva // ശിവ പറഞ്ഞു...

താങ്കള്‍ ആരാ എന്ന് എനിക്ക് അറിയില്ല....ഈ ലേഖനത്തിലെ അഭിപ്രായങ്ങളുമായി ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു....ഒപ്പം ഫാര്‍മ്മറുടെ കമന്റിനോടും....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഞാന്‍ ഓരു ജാതിയുടേയോ, മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ അനുയായി അല്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു സാധാരണ മലയാളി. നിക്ഷ്പക്ഷ മുഖം മൂടിയില്ലാത്ത തെറ്റ് ആരുടെ ഭാഗത്തായാലും അത് ചൂണ്ടിക്കാട്ടി ശരിയുടെ പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന “പക്ഷപാതി” എന്നും ഇങ്ങനെയാവട്ടെ!ലേഖനം ആര്‍ക്കൊക്കെയോ കൊണ്ടിട്ടുണ്ട്!

ബഷീർ പറഞ്ഞു...

താങ്കളുടെ ഈ പോസ്റ്റിലെ നിലപാടുകളോട്‌ യോജിക്കുന്നു.

smitha adharsh പറഞ്ഞു...

ഞാന്‍ ആദ്യം വന്നു ഒരു സ്മൈലി ഇട്ടത്,ഒരു ഹാജര്‍ വച്ചതാണ്.വേറെ ഒന്നും വിചാരിക്കല്ലേ..പ്ലീസ്.ഈ പോസ്റ്ലെ ഒരുവിധം എല്ലാ കാര്യങ്ങളോടും ഞാനും യോജിക്കുന്നു..പിന്നെ വിശദമായി കമന്റാന്‍ എല്ലായിടത്തും ധൈര്യം കിട്ടാറില്ല.

അജ്ഞാതന്‍ പറഞ്ഞു...

സ്മിത ആദര്‍ശ്,
പല പോസ്റ്റുകളും ധൈര്യത്തോടെ കമന്റാന്‍ പറ്റിയവയാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആ ബ്ലോഗെഴുതുന്ന വ്യക്തിയെപ്പറ്റി ഒരേകദേശം രൂപം കണ്ടെത്തലാണ്. പിന്നെ നിങ്ങളുടെ ബ്ലോഗില്‍ മോഡറേഷന്‍ ഏര്‍പ്പെടുത്തുക എന്നത് മറ്റൊരുകാര്യം. അപകടകാരികളായ ബ്ലോഗര്‍മാരെ സ്വയം കണ്ടെത്തുക, അവരോട് പ്രതികരിക്കാതിരിക്കുക. അതാവും ഉചിതം. കാരണം ഈ ബ്ലോഗുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് പലരും വായിക്കുന്നതാണ്. മാന്യമായ ഭാഷയില്‍ എഴുതുന്ന ധാരാളം ബ്ലോഗര്‍മാര്‍ നിങ്ങള്‍ക്ക് ഈ ബൂലോഗത്ത് കണ്ടെത്തുവാന്‍ കഴിയും. അനോണികളായി എഴുതുന്ന കുറച്ച് നല്ല ബ്ലോഗര്‍മാരെയും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഭൂരിഭാഗം ബ്ലോഗര്‍മാരംയും വിശ്വസിക്കാം. പേരുകൊണ്ട് മാത്രം അനോണിയല്ല എന്ന് വിശ്വസിക്കുക.

keralafarmer പറഞ്ഞു...

ഒരു തിരുത്ത്
പേരുകൊണ്ട് മാത്രം അനോണിയല്ലാതാകുന്നില്ല എന്ന് വിശ്വസിക്കുക.

നരിക്കുന്നൻ പറഞ്ഞു...

ഈ പോസ്റ്റിലെ അഭിപ്രായങ്ങളോട് ഒരു പരിധിവരെ യോജിക്കുന്നു.

Junaid പറഞ്ഞു...

എന്ത് അഭിപ്രായമായാലും തുറന്ന് എല്ലയിടത്തും ഒരുപോലെ പ്രതിപക്ഷ ബഹുമാനത്തോടെ ചര്‍ച്ച ചെയ്യുമ്പോഴേ അത് ആരോഗ്യകരമായ ചര്‍ച്ചയാവൂ..

Uchitham

നാട്ടുകാരന്‍ പറഞ്ഞു...

നമ്മൾ മലയാളികളുടെ സന്തോഷം തന്നെ പുരക്കകത്തു കയറി തുണിപൊക്കിക്കാണിക്കുക എന്നതല്ലേ? അതിനാൽ ഇതും ഇതിലപ്പുറവും മലയാളത്തിൽ സംഭവിക്കും !

എന്നാലും ഈ എളിയ ശ്രമത്തേ അഭിനന്ന്ദിക്കുന്നു.