ബ്ലോഗില്‍ വായിച്ചറിഞ്ഞിരുന്ന കുറെ കവികള്‍ തുണിയുരിഞ്ഞ് നിക്കുന്ന അശ്ലീലം..!!!!!
അച്ചടി മലയാളത്തിലുള്ളവര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന കുറെ നല്ല കവികള്‍ ബ്ലോഗില്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇവര്‍ അച്ചടി മലയാളത്തിലുള്ളവര്‍ ഇവരോട് ചെയ്തത് തന്നെയല്ലെ പുതുതായി ബ്ലോഗില്‍ കവിത പോസ്റ്റ് ചെയ്യുന്നവരോടും ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്. ബ്ലോഗില്‍ ക്രീമിലെയര്‍ കവികളായ ഇവര്‍ പുതുതായി എഴുതുന്നവരെ വായിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, ക്രിയാത്മകമായ മാര്‍ഗ്ഗനിദ്ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. നല്ലതെങ്കില്‍ നല്ലതെന്ന് പറഞ്ഞിട്ടില്ല. മോശമെങ്കില്‍ മോശമെന്ന് പറഞ്ഞിട്ടില്ല. ചില എഡിറ്റിംഗുകള്‍ ചെയ്താല്‍ നന്നാവും എന്ന് പറഞ്ഞ് കൊടുത്തിട്ടില്ല.
അനുമോദനക്കമന്റുകളില്‍ കൂമ്പടഞ്ഞ് പോകട്ടെ പുതിയ കാലത്തിന്റെ കവികള്‍ എന്ന് കണ്ട് രസിക്കുക അല്ലെങ്കില്‍ പരിഹസിച്ച് ഈ രംഗത്ത് നിന്ന് ഓടിപ്പിക്കുക ഇവിടെ ഞങ്ങള്‍ മതി കവികളായിട്ട് , നീയൊന്നും അതിനായിട്ടില്ല എന്ന ഭാവം.
ഇവരാണ് കവിതയെ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍.
തങ്ങള്‍ക് അടുപ്പമുള്ളവരെ , ബുദ്ധിജീവി നാട്യക്കാരെ മാത്രം വായിച്ച് പോകുക, പുറം ചൊറിയുക , അവരോട് ആരെങ്കിലും തിരിഞ്ഞൊന്ന് ചോദിച്ചാല്‍ സംഘം ചേര്‍ന്ന് ആക്രമിക്കുക ഇതൊക്കെയാണ് പ്രധാന മെങ്കിലും ഇവരെഴുതുന്ന നല്ല കവിതകള്‍ ബ്ലോഗ് വായനക്കാര്‍ സ്വീകരിക്കുന്നു. അവരാണിപ്പോള്‍ ചേരി തിരിഞ്ഞ് അടിക്കുന്നത്. കഷ്ടം..!!!!
വേറൊരാള്‍ക്ക് കിട്ടുന്ന പ്രശസ്തി തനിക്ക് കിട്ടുന്നില്ലല്ലോയെന്ന അസൂയകള്‍, സ്വയം ഊതി വീര്‍പ്പിച്ച നുണകളില്‍ അഭിരമിച്ച് നില്‍ക്കുമ്പോഴും കൊണ്ടാടപ്പെടുന്നില്ലല്ലോയെന്ന അപകര്‍ഷതാ ബോധം. ഒക്കെ കൊണ്ടും മലീമസമാക്കുന്നു കവിത എന്ന വലിയ നുണയെ. അതിനും അപ്പുറത്തുള്ള ജീവിതത്തേയോ സ്നേഹത്തേയോ കാണാതെ. ഞാനീ ചളിക്കുണ്ടില്‍ കിടക്കുന്നു, ഇനിയും അവിടെ ചവിട്ടിത്താഴ്ത്തിക്കൊല്ലൂയെന്നും പറഞ്ഞ് കിട്ടുന്ന തെറിക്കമന്റുകളില്‍ ആത്മരതി അനുഭവിക്കുന്നതിന്റെ ആനന്ദത്തില്‍ നിന്നും അപ്പുറം എന്ത് നേടീ ഇപ്പോഴത്തെ വിവാദങ്ങള്‍ കൊണ്ട് എന്ന് ബഹുമാന്യ കവികള്‍ സ്വയം ആലോചിക്കുക. ഓടിക്കുടുന്ന സ്വയംഭോഗക്കാരേക്കാളും ബുദ്ധിജീവി നാട്യങ്ങളേക്കാളുമപ്പുറമുള്ള കവിതയിലേക്ക് പോവുക.
അതല്ലാതെ ബ്ലോഗിലെ കവിയാണെന്ന് പറഞ്ഞാല്‍ ഓടിച്ചിട്ട് തല്ലിക്കൊല്ലുന്ന (വിമര്‍ശിച്ചിട്ടല്ല) അവസ്ഥയുണ്ടാകാതിരിക്കട്ടെ ബ്ലോഗിലെ നല്ല കവികള്‍ക്ക്.
07 ഡിസംബർ 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
13 അഭിപ്രായങ്ങൾ:
ബ്ലോഗില്‍ കവി എന്ന് പറയുന്നത് തന്നെയാണിപ്പോള്‍ വലിയ അശ്ലീലം.
വളരെ പ്രസക്തമായ അഭിപ്രായങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസമായി ഈ തെറി വിളികളെ കുറിച്ചു ഞാനും ആലോചിച്ചു കൊണ്ടിരുന്നതാണ് പക്ഷ പാതി പോസ്ടിയിരിക്കുന്നത് . ആത്മ രതിയും സ്വയം bhogavumokke തന്നെയാണ് എന്റെ മനസ്സിലും ഉണ്ടായിരുന്നത്. ബ്ലോഗിലെ കുറച്ചധികം പേരെങ്കിലും നര്സിസിസ്ടുകള്‍ തന്നെയാണ്. ആരെങ്കിലും എഴുത്തിനെ കുറിച്ചു എതിര ഭിപ്രായം പറഞ്ഞാല്‍ തകര്ന്നു വീണു പോകുന്നതാണ് തന്റെ ബ്ലോഗ് വ്യക്തിത്വം എന്നവര്‍ ഭയക്കുന്നു. ആവശ്യമായതിനെ അന്ഗീകരിക്കാനും ബാകിയുള്ളവ അവഗണിക്കാനും അവര്ക്കു കഴിയുന്നില്ല. കവിതയോ കഥയോ ആകട്ടെ എഴുതികഴിഞ്ഞാല്‍ അതിനെ പ്രതിരോധിക്കേണ്ട ആവശ്യം എഴുത്തുകാരനില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വയം നിലനില്പ്പില്ലാത്തതോന്നും നല്ല സൃഷ്ടിയല്ല. അതുപോലെ കുറച്ചാരാധകര്‍ പുകഴിയതുകൊണ്ട് സൃഷ്ടി നല്ലത് akkunnilla . kamentukalute എണ്ണം അല്ല നല്ല പോസ്റ്റിന്റെ മാനദണ്ഡം. തീരെ മൌലികമാല്ലാത്ത , പൊള്ളയായ കമന്റുകള്‍ ബ്ലോഗ് maadhyamatthinte തന്നെ shakthiye chortthikalayunnu. artthapoornamaaya commentukal ആണ് നല്ല ബ്ലോഗിന്റെ mukhamudra.
ബൂലോക കവികളും കവിതകളും ഉള്ളിടത്തോളം പ്രസക്തമായ പോസ്റ്റ്.
ഇത്രയധികം സ്വജന പക്ഷപാതമുള്ള സുപിരിയോരിറ്റി കോമ്പ്ലെക്സുള്ള ഒരു വര്‍ഗ്ഗത്തെ കണ്ടിട്ടില്ല.
നല്ല കവിയെന്നാല്‍ മനുഷ്യത്വം തീരെയില്ലാത്ത ഒരു വര്‍ഗ്ഗമാണെന്ന തിരിച്ചറിവുണ്ടായിട്ട് അധികകാലമായിട്ടില്ല.
സമയോചിതമായ പോസ്റ്റ്.
ഇതിലെ നിഷ്പക്ഷതയെ (അങ്ങിനെയൊന്നുണ്ടെങ്കിൽ) യാണ് ഞാൻ ബഹുമാനിക്കുന്നത്.
സാംഷ്യ റോഷ്,
കുറെ നാളായി മിണ്ടാതെയിരുന്നു കാണുന്നു. നല്ല ചര്‍ച്ചകളല്ല ഉണ്ടാകുന്നത്. തമ്മില്‍ തല്ലും കൊതിക്കെറുവുകളും മാത്രം. എന്നിട്ട് ബ്ലോഗ് സാഹിത്യത്തേയും കവിതയേയും ഒക്കെ ഉദ്ധരിക്കാനാണെന്ന ഭാവവും. നിവൃത്തിയില്ലാതായപ്പോള്‍ പറഞ്ഞതാണ്.
തറവാടി,
ബ്ലോഗില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗം കവിത തന്നെ. പിന്നെ ഫോട്ടോ ബ്ലോഗും. ബ്ലോഗിലെ കവിതകളും കവികളും മോശക്കാരാണെന്ന് അഭിപ്രായമില്ല. നല്ലതുമുണ്ട്, ചീത്തയുമുണ്ട്. മറ്റെല്ലാ വിഭാഗത്തിലുമുള്ള പോലെ. പക്ഷെ, ചേരി തിരിഞ്ഞുള്ള അടിയും ഗുണമില്ലാത്ത ഗ്വാ ഗ്വാ വിളികളും കൊണ്ട് വായനക്കാരനെ വട്ട് പിടിപ്പിക്കുകയാണ് ഉത്തരവാദിത്തമുള്ള കവികള്‍ പോലും.
സുനില്‍,
നിക്ഷ്പക്ഷമൊന്നുമല്ല. വ്യക്തമായ പക്ഷമുണ്ട്.
പക്ഷപാതി,
ഏറ്റവും ശ്രദ്ധിക്കുന്നത് കവിതകളായിരിക്കും എന്നത് ഏറ്റവും ഉദാത്തം എന്ന അര്‍ത്ഥത്തിലല്ല എന്ന് വിശ്വസിക്കുന്നു.
കവിതയുടെ ഗുണനിലവാരം എന്റെ വിഷയമല്ല ,( ഇവിടത്തേയും അതല്ലല്ലോ!).
നല്ലതും ചീത്തയും എന്നത് 49/51 എന്ന തലത്തിലല്ലെന്നും 5/95 തലത്തിലാണ് താങ്കള്‍ ഉദ്ദേശിച്ചിരിക്കുക എന്നും കരുതട്ടെ.
ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന കുറേ നല്ല കാര്യങ്ങള്‍ .ഈ എഴുത്തിനെ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കട്ടെ!
തറവാടി, ബ്ലോഗിലെ പ്രശ്നങ്ങള്‍ക്ക് മറ്റൊരു കാരണം ഈ നല്ലത് / ചീത്ത തര്‍ക്ക ങ്ങളാണെന്ന് ഞാന്‍ കരുതുന്നു. എനിക്ക് നല്ലതെന്ന് തോന്നുന്ന ഒരു കവിത ചിലപ്പോള്‍ മറ്റൊരാള്‍ക്ക് ചവറായി തോന്നാം. പക്ഷെ ഞാന്‍ അയാളോട് തര്‍ക്കിച്ചു അയാളെ എന്റെ അഭിപ്രായം അന്ഗീകരിപ്പിക്കാന്‍ ശ്രമിക്കുമ്പോളാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. എന്തിനാണ് നമുക്കീ നല്ലത് /ചീത്ത സാമാന്യ വത്കരണങ്ങള്‍ ? മറ്റൊരാളുടെ നല്ലത് അങ്ങനെതന്നെ സമ്മതിച്ചു കൊടുത്തൂടെ ?
സാംഷ്യറോസെ,
ഏയ് അത് പറ്റൂല്ലാ,
ഞാന്‍ ഇതിന്റെയൊക്കെ തലതൊട്ടപ്പനാവുമ്പോ ഞാന്‍ പറയുന്നത് മാത്രമാണ് കാര്യം ഒപ്പം എന്റെ ശിങ്കിടികളും ;)
വലിയവന് ചെറിയവനേയും ചെറിയവന് വലിയവനേയും അംഗീകരിക്കാന്‍ പറ്റാത്തതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം :)
വളരെ ശരി :D
ഒരു വിമര്‍ശനത്തിന് മറുപടി കൊടുത്താലും ഏതെങ്കിലും കോക്കസിന്റെ ഭാഗമാക്കിക്കളയുമെന്ന അപകടം ഭയങ്കരമാണ്. എന്ന് വച്ച് മിണ്ടാതിരിക്കണമെന്ന് പറയാന്‍ പറ്റുമോ? ബ്ലോഗില്‍ ഇത് വരെ നടന്ന ചര്‍ച്ചകളെല്ലാം എങ്ങുമെത്താതെ വ്യക്തിഹത്യയിലേയ്ക്ക് വഴുതുന്നത് ദൌര്‍ഭാഗ്യകരം തന്നെ.എത്രനാള്‍ ഇങ്ങനെ പോകും ?
വിമര്ശനവുമായി ബന്ധപ്പെട്ട് ഇന്നേവരെ വന്നിട്ടുള്ള പോസ്റ്റുകളില്‍ വിരലിലെണ്ണാവുന്നത് മാത്രമേ കൊക്കസ്സിന്റെ ഭാഗമല്ലാത്തതായിട്ടുള്ളു അതുകൊണ്ട് തന്നെയാണ് അത് വിളിച്ചുപറയുന്നതും.
കോക്കസ്സായതുകൊണ്ട് തന്നെ സൃഷ്ടിയല്ല സൃഷ്ടാവാണ് പലരുടേയും ഉന്നം, ഇതിലൊന്നും പെടാത്ത ചിലര്‍ ഉണ്ടെന്നതിന് തെളിവ് ഞാന്‍ തന്നെ ;)
കവിതകളെ മാത്രമല്ല,ഏത് പോസ്റ്റുകള്‍ക്കും അഭിപ്രായം നല്‍കുന്നത് ക്രിയാത്മകമായിരിക്കണം എന്നാണ് എന്റെ അഭിപ്രായാം. എല്ലാ ബ്ലോഗേഴ്സും ഇത്തരത്തില്‍ ഓരോ പോസ്റ്റ് ഇടക്ക് പ്രസിദ്ധീകരിക്കുന്നത് നന്നാവും എന്ന് തോന്നുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ