11 നവംബർ 2008

രാജ്യസ്നേഹം / രാജ്യദ്രോഹം / തീവ്രവാദം

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വാക്കുകള്‍

ആരാണ് തീവ്രവാദി? ആരാണ് രാജ്യദ്രോഹി? ആരാണ് രാജ്യസ്നെഹി? കൃത്യമായ ഒരു നിര്‍വചനം ആര്‍ക്കെങ്കിലും തരാന്‍ കഴിയുമോ? രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തിനെതിരെ ആയുധമെടുത്ത് പൊരുതുന്നവരെ അങ്ങനെ വിളിക്കുന്നുണ്ട്. അവര്‍ രാജ്യദ്രോഹികളാണോ? ഭരണകൂടഭീകരതക്കെതിരെ പോരാടുന്നവരെല്ലാം രാജ്യദ്രോഹികളാണോ? അന്യ രാജ്യത്തിനു വെണ്ടി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെ.

അങ്ങനെയെങ്കില്‍ താഴെപ്പറയുന്നവരെ ഏത് ലിസ്റ്റില്‍ പെടുത്തുമെന്ന് ദയവായി പറഞ്ഞുതരിക.

1) ജനങ്ങളൂടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഉദ്യോഗസ്ഥര്‍ / രാഷ്ട്രീയക്കാ‍ര്‍
2) അഴിമതിക്കാരായ ഭരണകര്‍ത്താക്കള്‍.
3) നികുതി വെട്ടിക്കുന്ന വമ്പന്‍ മുതലാളിമാര്‍
4) അവരെ സഹായിക്കുന്ന അധികാരികള്‍
5) രാജ്യ താത്പര്യം അടിയറവെക്കുന്നവര്‍
6) കള്ളക്കടത്തുകാര്‍
7) ഹവാല ഇടപാടുകാര്‍
8) കള്ളനോട്ടടിക്കാര്‍
9) വനം കൊള്ളക്കാര്‍
10) കള്ള പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കുന്നവര്‍

അങ്ങനെ നിരത്തിയാല്‍ തീരാത്ത ലിസ്റ്റിലുള്ള ഇവരൊക്കെ രാജ്യസ്നേഹികളോ അതോ രാജ്യദ്രോഹികളോ? എന്തിന്, വൈദ്യുതി മോഷ്ടിക്കുന്ന സാധാരണക്കാരനും, വമ്പന്മാരും, കുക്കിംഗ് ഗാസ് വെച്ച് വണ്ടിയോടിക്കുന്നവനും ഒക്കെ രാജ്യ സ്നേഹികളാണോ?

തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും, രാജ്യസ്നേഹത്തിനും കൃത്യമായ നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ദയവായി പറഞ്ഞുതരാമോ?

8 അഭിപ്രായങ്ങൾ:

പക്ഷപാതി :: The Defendant പറഞ്ഞു...

തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും, രാജ്യസ്നേഹത്തിനും കൃത്യമായ നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമെങ്കില് ദയവായി പറഞ്ഞുതരാമോ?

പക്ഷപാതി :: The Defendant പറഞ്ഞു...

തീവ്രവാദത്തിനും, രാജ്യദ്രോഹത്തിനും, രാജ്യസ്നേഹത്തിനും കൃത്യമായ നിര്‍വചനം ആര്‍ക്കെങ്കിലും അറിയുമെങ്കില് ദയവായി പറഞ്ഞുതരാമോ?

Hari പറഞ്ഞു...

പ്രിയ സുഹൃത്തെ
ഉത്തരമെഴുതി വച്ചിട്ട് വീണ്ടും മനസിലായില്ലെന്നു പറയുന്നതിന്റെ അര്‍ത്ഥം മനസിലാവുന്നില്ല. രാജ്യദ്രോഹികള്‍ ചെയ്യുന്ന ജോലികളുടെ ഒരു ലിസ്റ്റ് തങ്കള്‍ തന്നെ എഴുതി വച്ചിട്ടുണ്ടല്ലൊ? തീവ്രവാദി സത്യത്തില്‍ പൊതു സമൂഹത്തിനും, രാജ്യത്ത് നിലനില്ക്കുന്ന നിയമ വാഴ്ചയ്ക്കും എതിരായ പ്രവര്‍ ത്തനങ്ങള്‍ ചില ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്യുന്നവനും കൂടാതെ പൗരന്റെ ജീവനും സ്വത്തിനും നേരിട്ടു ബാധിക്കുന്ന അക്രമങ്ങള്‍ തീവ്രവാദിയും പരോക്ഷമായി ബാധിക്കുന്ന കര്യങ്ങള്‍ രാജ്യദ്രോഹിയും ചെയ്യുന്നു. സംഗതി സിമ്പിള്‍ ....
jayahari
jayahari_km@yahoo.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

അന്യ രാജ്യത്തിനു വേണ്ടി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ല‍ രാജ്യദ്രോഹികള്‍,മറിച്ച് രാജ്യത്തിരുന്ന് രാജ്യത്തിനു വേണ്ടിയെന്നുപറഞ്ഞ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരേയേയാണ് ഇപ്പോള് നാം വിളിക്കുന്നത് രാജ്യദ്രോഹികളെന്ന്.

ബഷീർ പറഞ്ഞു...

as hari said

chithrakaran ചിത്രകാരന്‍ പറഞ്ഞു...

“1) ജനങ്ങളൂടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഉദ്യോഗസ്ഥര്‍ / രാഷ്ട്രീയക്കാ‍ര്‍
2) അഴിമതിക്കാരായ ഭരണകര്‍ത്താക്കള്‍.
3) നികുതി വെട്ടിക്കുന്ന വമ്പന്‍ മുതലാളിമാര്‍
4) അവരെ സഹായിക്കുന്ന അധികാരികള്‍
5) രാജ്യ താത്പര്യം അടിയറവെക്കുന്നവര്‍
6) കള്ളക്കടത്തുകാര്‍
7) ഹവാല ഇടപാടുകാര്‍
8) കള്ളനോട്ടടിക്കാര്‍
9) വനം കൊള്ളക്കാര്‍
10) കള്ള പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും“

ഇവരെ വര്‍ഗ്ഗ വഞ്ചകരെന്നോ,സ്വവര്‍ഗ്ഗ ഭോഗികളെന്നോ, കൂട്ടിക്കൊടുപ്പുകാരെന്നോ ധൈര്യപൂര്‍വ്വം വിളിക്കാം.
അടിയൊ,വെടിയോ പാഴ്സലായി വരുന്നത് വാങ്ങിക്കൊള്ളണം :)

Junaid പറഞ്ഞു...

“1) ജനങ്ങളൂടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന ഉദ്യോഗസ്ഥര്‍ / രാഷ്ട്രീയക്കാ‍ര്‍
2) അഴിമതിക്കാരായ ഭരണകര്‍ത്താക്കള്‍.
3) നികുതി വെട്ടിക്കുന്ന വമ്പന്‍ മുതലാളിമാര്‍
4) അവരെ സഹായിക്കുന്ന അധികാരികള്‍
5) രാജ്യ താത്പര്യം അടിയറവെക്കുന്നവര്‍
6) കള്ളക്കടത്തുകാര്‍
7) ഹവാല ഇടപാടുകാര്‍
8) കള്ളനോട്ടടിക്കാര്‍
9) വനം കൊള്ളക്കാര്‍
10) കള്ള പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും‘

ലിസ്റ്റ് അപൂറ്‌ണമാണ്...

നല്ല പോസ്റ്റ്..

നാട്ടുകാരന്‍ പറഞ്ഞു...

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ.

ഇവിടെ ഭരിക്കുന്നവന്റെ തോന്ന്യവാസത്തിനെതിരേ പ്രതികരിക്കുന്നവരല്ലേ ഇപ്പോൾ രാജ്യദ്രോഹികൾ ആവുന്നത് ?
താങ്കളുടെ ലിസ്റ്റിൽ പറയപ്പെടുന്നവരുടെ സ്മാരകങ്ങളല്ലെ നമ്മുടെ നാട്ടിലുടനീളം ഇന്നും നാളെയും കാണപ്പെടുന്നത് !